മിനി കാപ്പനെ കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മാറ്റി

തിരുവനന്തപുരം: മിനി കാപ്പനെകേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മാറ്റി. പകരം കാര്യവട്ടം ക്യാംപസ് ജോയിന്റ് രജിസ്ട്രാര്‍ രശ്മിക്ക് ചുമതല നല്‍കും. കെ എസ് അനില്‍ കുമാറുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി തീരുമാനമുണ്ടാകുന്നതുവരെയാണ് രശ്മിക്ക് ചുമതല നല്‍കിയിരിക്കുന്നത്. ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗശേഷം മിനി കാപ്പന്‍ ചുമതലയൊഴിയുക. ഇന്നത്തെ യോഗത്തിന്റെ മിനുറ്റ്‌സ് രേഖപ്പെടുത്തിയ ശേഷമാകും മിനി കാപ്പന്‍ പൂര്‍ണമായി ഒഴിയേണ്ടി വരിക.

ഇന്ന് മിനി കാപ്പന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്തതിനെതിരെ യോഗത്തിന്റെ തുടക്കത്തില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നു. ഇടത് അംഗങ്ങൾ കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ കെ എസ് അനില്‍ കുമാര്‍ യോഗത്തില്‍ പങ്കെടുക്കമെന്നാണ് ആവശ്യമെങ്കിലും നിയമവിദഗ്ധരോട് കൂടിയാലോചിച്ച ശേഷം കെ എസ് അനില്‍ കുമാറിന്റെ കേസ് ഹൈക്കോടതി വിധി പറയാന്‍ മാറ്റിവച്ച സാഹചര്യത്തില്‍ ഈ യോഗത്തില്‍ കെ എസ് അനില്‍ കുമാറിനെ പങ്കെടുപ്പിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിക്കുകയായിരുന്നു.

More Stories from this section

family-dental
witywide