
കടല്‍ക്ഷോഭത്തിനെതിരായ പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍. കടല്‍ക്ഷോഭത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ ‘അളിയാ കടല്‍ കയറല്ലേ എന്നു പറഞ്ഞാല്‍ കടല്‍ കയറാതിരിക്കുമോ’- എന്ന പരിഹാസ ചോദ്യത്തോടെ ആയിരുന്നു സജി ചെറിയാൻ നേരിട്ടത്. കടലില്‍ പ്രതിഭാസങ്ങള്‍ സംഭവിക്കുന്നു അപ്പോള്‍ കടല്‍ കയറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ഗുണ്ടകളാണ് കരിങ്കൊടി കാണിച്ചത്. തന്നെ കരിങ്കൊടി കാണിക്കുന്നവര്‍ കാര്യങ്ങള്‍ മനസിലാക്കണം. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ പോലും അറിയാത്തവരാണ് പ്രതിഷേധിക്കുന്നത്. കടലില്‍ പ്രതിഭാസങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കടല്‍ കരയിലേക്ക് എത്തും. വരേണ്ടന്ന് കടലിനോട് പറഞ്ഞാല്‍ കേള്‍ക്കുമോ. അളിയാ കേറരുത് എന്ന് കടിലിനോട് പറഞ്ഞാല്‍ കേള്‍ക്കുമോ എന്നും സജി ചെറിയാന്‍ ചോദിച്ചു. എന്നാല്‍ കടല്‍ക്ഷോഭം രൂക്ഷമായ തീരപ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികള്‍ ഉണ്ടായില്ലെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരിഹാസം.