പിഎം ശ്രീ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടി; കേരളത്തിന് പി എം ശ്രീ ആവശ്യമില്ല, ഏതു നിമിഷവും ധാരണാപത്രം റദ്ദാക്കാം

പിഎം ശ്രീ പദ്ധതിയിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീ പദ്ധതി MoUവിൽ നിന്ന് ഏത് നിമിഷവും കേരളത്തിന് പിന്മാറാം. പിന്മാറണമെങ്കില്‍ ഇരുപക്ഷവും തമ്മില്‍ ആലോചിച്ചിട്ട് വേണം പിന്മാറേണ്ടത്. അങ്ങനെ ഒരു അവകാശം രണ്ട് കക്ഷികള്‍ക്കും ഉണ്ടെന്നും 47 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണെന്നും ഇതിനാൽ ഫണ്ട് വാങ്ങാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു.

കേരളത്തിന് പി എം ശ്രീ പദ്ധതി ആവശ്യമില്ല. എസ്എസ്കെ ഫണ്ട് മതി. അത് നഷ്ടപ്പെടുത്തുന്നത് എന്തിനാണെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ നിയമോപദേശം തേടിയിരുന്നു. എം ഒ യു ഒപ്പിട്ടാൽ തന്നെ ബാക്കി ഫണ്ട് കിട്ടുവെന്നും സംസ്ഥാനത്ത് ഒന്നു മുതല്‍ പത്ത് വരെയുള്ള പാഠ പുസ്തകങ്ങള്‍ പ്രിന്റ് ചെയ്ത് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഒരിക്കലും കേരളത്തിലെ വിദ്യാഭ്യാസ നയം കേന്ദ്രത്തിന് മുന്നിൽ അടിയറവ് വെക്കില്ലെന്നും ആർഎസ്എസ് നിർദേശം ഇവിടെ പഠിപ്പിക്കുമെന്നത് കെ സുരേന്ദ്രൻ്റെ സ്വപ്നമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Minister V Sivankutty on PM Shri controversy; Kerala does not need PM Shri, MoU can be cancelled at any moment

More Stories from this section

family-dental
witywide