
കേരളത്തിൽ മെസി വരുന്നത് നല്ല കാര്യമെന്നും എന്നാൽ മെസി വരുന്നില്ലെങ്കിൽ ആ കാശ് ഉപയോഗിച്ച് 100 സ്റ്റേഡിയം പണിയാമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നമ്മുടെ കുട്ടികൾക്ക് കളിക്കാൻ സൗകര്യപ്പെടും. സ്റ്റേഡിയങ്ങൾക്ക് മെസിയുടെ പേരും നൽകാം. നമ്മുടെ സ്കൂളുകളിലെ സ്റ്റേഡിയവും വികസിക്കട്ടെ. മെസിയെ കൊണ്ടുവരുവാനുള്ള പരിശ്രമം തുടരട്ടെയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കുട്ടികള്‍ നേരിടുന്ന അതിക്രമം തടയാന്‍ ഒരു സമഗ്ര കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുന്നതായി മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കെതിരായ അതിക്രമം വെച്ച് പൊറുപ്പിക്കില്ല. കുട്ടിക്കുള്ള സംരക്ഷണം ഉറപ്പുവരുത്തും. ആലപ്പുഴയിൽ മർദനമേറ്റ കുട്ടിക്ക് സർക്കാർ എല്ലാ സഹായവും നൽകും. ഇത്തരം ക്രൂരതകൾക്കെതിരെ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഇത്തരം വീടുകളിൽ നിന്ന് വരുന്ന കുട്ടികളുടെ ലിസ്റ്റ് എടുക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. ഇതിനായി കുട്ടികളുടെ മേല്‍വിലാസം ശേഖരിക്കുമെന്നും സ്‌കൂളില്‍ പ്രത്യേക ശ്രദ്ധ കുട്ടികള്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.