‘റോ’ അല്ല, നിങ്ങളുടെ മതസ്വാതന്ത്ര്യ കമ്മീഷനാണ് അടച്ചുപൂട്ടേണ്ടത്, അമേരിക്കക്ക് ഇന്ത്യയുടെ മറുപടി, ‘ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ അജണ്ട വച്ച് അപമാനിക്കാൻ ശ്രമിക്കുന്നു’

ദില്ലി: അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ രൂക്ഷ വിമർശനം. ഇന്ത്യയെ അപമാനിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടത്തുന്നുവെന്ന വിമർശനമാണ് അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ ഇന്ത്യ ഉയർത്തിയത്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയെ അപമാനിക്കുന്നുവെന്നും ഇന്ത്യയ്ക്കെതിരെ അജണ്ട വച്ച് പ്രവർത്തിക്കുന്ന സ്ഥാപനം എന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് വിമർശിച്ചു.

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ അടിച്ചമർത്തൽ നേരിടുന്നുവെന്ന് അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയ്ക്ക് ഉപരോധം വേണമെന്നും റിപ്പോർട്ട് നിർദ്ദേശിച്ചിരുന്നു. എന്നാൽ റോയെയല്ല, മറിച്ച് അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനെയാണ് നിയന്ത്രിക്കേണ്ടതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ തിരിച്ചടി.

Also Read

More Stories from this section

family-dental
witywide