മിനിയാപൊളിസിലെ വെടിവയ്പ്പ് : അക്രമി അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ഇടവകയിലെ അംഗവുമായിരുന്നുവെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഈ മാസം 28 ന് അമേരിക്കയിലെ മിനസോട്ടയിലെ മിനിയാപൊളിസിലെ ഒരു പള്ളിയില്‍ രണ്ട് കത്തോലിക്കാ സ്‌കൂള്‍ കുട്ടികളെ കൊലപ്പെടുത്തുകയും പതിനേഴോളം പേര്‍ക്ക് പരുക്കേറ്റതുമായ വെടിവയ്പ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണത്തിന് ശേഷം സ്വയം നിറയൊഴിച്ച് മരിച്ച 23 വയസുള്ള ട്രാന്‍സ്ജന്‍ഡര്‍ വ്യക്തി റോബിന്‍ വെസ്റ്റ്മാന്‍ ഒരിക്കല്‍ അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ഇടവകയിലെ അംഗവുമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. റോബിന്റെ അമ്മ 2021-ല്‍ വിരമിക്കുന്നതുവരെ ഇടവകയില്‍ ജോലി ചെയ്തിരുന്നു.

റോബിന്‍ വെസ്റ്റ്മാന്റെ വീഡിയോകള്‍, എഴുത്തുകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശകലനം ചെയ്യുന്നുണ്ടെന്നും എന്നാല്‍ ആക്രമണത്തിന് കാരണമായത് എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മിനിയാപൊളിസ് പൊലീസ് മേധാവി ബ്രയാന്‍ ഒ’ഹാര പറഞ്ഞു,

വെസ്റ്റ്മാന്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതായി കരുതുന്ന വീഡിയോകളില്‍ ആയുധങ്ങള്‍, വെടിയുണ്ടകള്‍, മറ്റ് കൂട്ട വെടിവയ്പ്പുകാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് നല്‍കിയ ആത്മഹത്യാക്കുറിപ്പിനോട് സാമ്യമുള്ള ഒരു രേഖയില്‍ അക്രമത്തിനായുള്ള ദീര്‍ഘകാല പദ്ധതികളും വിഷാദത്തിനെതിരായ പോരാട്ടങ്ങളും വ്യക്തമായിരുന്നു. അതിക്രമം വെസ്റ്റ്മാന്‍ ഒറ്റയ്ക്കാണ് ചെയ്തതെന്നും ഒപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

പള്ളിയില്‍ നിന്നും വെടിവച്ചയാളുമായി ബന്ധപ്പെട്ട മൂന്ന് വീടുകളില്‍ നിന്നും ചലി കുറിപ്പുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് തെളിവുകളാണ് അധികൃതര്‍ കണ്ടെടുത്തത്.

8 ഉം 10 ഉം വയസ്സുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. 6 നും 15 നും ഇടയില്‍ പ്രായമുള്ള പതിനഞ്ച് കുട്ടികള്‍ക്കും 80 വയസ്സുള്ള മൂന്ന് ഇടവകക്കാര്‍ക്കും പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

More Stories from this section

family-dental
witywide