പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച സംഭവം : പെണ്‍കുട്ടികളുടെ അമ്മയും അറസ്റ്റില്‍

കൊച്ചി : പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ അമ്മയുടെ ആണ്‍ സുഹൃത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കുട്ടികളുടെ അമ്മ പിടിയിലായി. സുഹൃത്ത് ധനേഷ് പെണ്‍കുട്ടികളെ ഉപദ്രവിച്ചതായി അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാല്‍, അമ്മ കുറ്റം സമ്മതിച്ചിട്ടില്ല. കുട്ടികളും ക്ലാസ് ടീച്ചറും നല്‍കിയ മൊഴിയാണ് അമ്മയുടെ അറസ്റ്റിലേക്ക് നീങ്ങിയത്.

കേസില്‍ ഇരയായ പെണ്‍കുട്ടികളുടെ രഹസ്യമൊഴി പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പൊലീസ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയെ അറസ്റ്റ് ചെയ്തത്.

10 ഉം 12 ഉം വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുട്ടികളുടെ അമ്മയുടെ സുഹൃത്ത്, ടാക്‌സി ഡ്രൈവറായ ധനേഷിനെ കുറുപ്പംപടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിതിരുന്നു.

More Stories from this section

family-dental
witywide