
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോഴ്സിലോസ്കോപ്പ് കാണാതായി എന്ന് പറഞ്ഞത് ആരോഗ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഡോ.ഹാരിസ് ചിറയ്ക്കൽ. വിവാദങ്ങളെ കുറിച്ച് മാധ്യമങ്ങളോട് ഡോ.ഹാരിസ് പ്രതികരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാരിന് സമ്മർദ്ദം ഉണ്ടാക്കിയെന്നുംമൊഴ്സിലോസ്കോപ് കണ്ടെത്തി ഇനി അതിൽ കൂടുതൽ അഭിപ്രായം ഇല്ല. ബില്ല്, ഡെലിവറി ചെല്ലാൻ ഇതിനെ കുറിച്ച് ഒന്നും അറിയില്ല. കുറച്ച് പേപ്പർ കൈയ്യിൽ കിട്ടും അത്രമാത്രം. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്ന് ഡോ.ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. മുറിയിൽ ഒരാൾ കയറി എന്ന ആരോപണത്തിൽ ഒരു അസ്വാഭാവികതയുമില്ല. തൻ്റെ മുറിയിൽ എല്ലാവർക്കും കയറാമെന്നും താൻ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥർ തന്നെ മീഡിയ്ക്ക് മുന്നിൽ വിവരങ്ങൾ പങ്കു വെയ്ക്കുന്നതും ചട്ടലംഘനം ആണെന്നും ഡോ. ഹാരിസ് പ്രതികരിച്ചു.
ആരോഗ്യ മന്ത്രി നേരിട്ട് എത്തി താൻ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന സമയം സമാധാനിപ്പിച്ചു. വിവാദങ്ങൾ നീട്ടി വലിച്ചു കൊണ്ടു പോകുന്നത് സംവിധാനത്തെ മുഴുവൻ സമ്മർദ്ദത്തിലാക്കും. സംസ്ഥാന സർക്കാരിനെ കുറ്റം പറയാൻ താല്പര്യമില്ല. ഉപകരണങ്ങൾ എത്തിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. തനിക്കെതിരെ ആരോപണമുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും വിശ്വാസമുണ്ടെങ്കിൽ സംരക്ഷിക്കട്ടെയെന്നും മോഴ്സിലോസ്കോപ്പിൻ്റെ ഒരു ഭാഗം കാണാൻ ഇല്ല എന്നായിരുന്നു ചോദിച്ചതെന്നും ഡോ.ഹാരിസ് ചിറയ്ക്കൽ കൂട്ടിച്ചേർത്തു.