
ഓസ്‌ട്രേലിയയുടെ ഇടംകൈയ്യന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് ട്വന്റി ട്വന്റി ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് മാച്ചുകള്‍ക്ക് പുറമെ 2027 ഏകദിന ലോകകപ്പിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്നും മിച്ചല്‍ സ്റ്റാര്‍ക് പറഞ്ഞു. സ്റ്റാര്‍ക് അവസാനമായി കളിച്ചത് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും നടന്ന ടി20 ലോകകപ്പിലായിരുന്നു. അതേ സമയം സ്റ്റാര്‍കിന്റെ വിരമിക്കല്‍ നഥാന്‍ എല്ലിസ്, ഷോണ്‍ അബോട്ട്, ബെന്‍ ഡ്വാര്‍ഷുയിസ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് എന്നിവര്‍ക്ക് ഗുണകരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.