
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം അതി വിപുലമായി സംഘടിപ്പിക്കുന്നു. നാളെ (ആഗസ്റ്റ് 30, ശനി ) വൈകുന്നേരം അഞ്ച് മണിക്ക് പാർക്ക് റിഡ്ജിലുള്ള സെൻ്റിനിയൽ ആക്ടിവിറ്റി സെൻ്റർ (100.s. weston Ave, park Ridge, IL 60068) വെച്ച് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ എംഎൽഎമാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ് തുടങ്ങിയവർ മുഖ്യാതിഥികളാകും.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി മഹാബലി തമ്പുരാനെ എതിരേറ്റുകൊണ്ട് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. കൂടാതെ വിവിധ കലാ – സാംസ്കാരിക പരിപാടികൾ, ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും ഓണാഘോഷത്തിൽ പങ്കുചേരുവാനും പ്രസിഡന്റ് വിജി നായർ (847-962-0749) സെക്രട്ടറി സുരേഷ് ബാലചന്ദ്രൻ (847 -977-9988) ട്രഷറർ അരവിന്ദ് പിള്ള (847-789-0519) എന്നിവരെ ബന്ധപ്പെടുക. ഓണാഘോഷ പരിപാടിയിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു.