പാക് പ്രധാനമന്ത്രിയുടെ മുഖത്തുപോലും നോക്കാതെ മോദിയും പുടിനും- ചൈനയില്‍ നിന്നുള്ള വിഡിയോ വൈറല്‍

ടിയാന്‍ജിന്‍: കഴിഞ്ഞ ഏപ്രില്‍ 22 ഉം, പഹല്‍ഗാമില്‍ 26 നിരപരാധികളുടെ രക്തം ഒഴുകിയതും ഇന്ത്യ ഒരുകാലത്തും മറക്കില്ലെന്ന നിശബ്ദ സന്ദേശം നല്‍കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 25ാമത് ഷാങ്ഹായ് ഉച്ചകോടിയില്‍ സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും നടന്നു നീങ്ങുമ്പോള്‍ ഇരുവരേയും നോക്കി നില്‍ക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ വീഡിയോയില്‍ കാണാം. മോദിയും പുട്ടിനും ഒരുമിച്ചാണ് വേദിയിലെത്തിയത്. പാക്ക് പ്രധാനമന്ത്രിയെ ഇരുവരും അവഗണിച്ച് കടന്നുപോകുയായിരുന്നു. ഷഹബാസ് ഷരീഫിനു മുന്നിലൂടെയാണ് ഇരുവരും പോയത്. ഇരുവരും നടന്നുനീങ്ങുന്നത് ഷഹബാസ് ഷരീഫ് നോക്കി നില്‍ക്കുന്നുമുണ്ട്.

മോദി, ചൈനീസ് നേതാവ് ഷി ജിങ്പിങ്, പുട്ടിന്‍ എന്നിവര്‍ സംസാരിക്കുന്നതിനിടയിലും പാക്ക് പ്രധാനമന്ത്രിയെ അവഗണിച്ചു. ഉച്ചകോടിക്കിടെ ആചാരപരമായ നടപടിക്രമങ്ങള്‍ക്കായി നേതാക്കള്‍ ഒത്തുകൂടിയപ്പോഴായിരുന്നു ഇത്. എക്‌സില്‍ മോദി പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ രാജ്യതലവന്‍മാര്‍ അണിനിരന്നതില്‍ ഷഹബാസ് മോദിയില്‍ന്ന് വളരെ അകലം പാലിച്ചാണ് നില്‍ക്കുന്നത്.

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ഉച്ചകോടിയില്‍ നേതാക്കള്‍ സംയുക്തമായി അപലപിച്ചിരുന്നു.

More Stories from this section

family-dental
witywide