
ന്യൂഡല്‍ഹി : ഏഷ്യാക്കപ്പിലെ ഉജ്ജ്വല വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസകൊണ്ട് മൂടി. മാത്രമല്ല ടീമിന്റെ പ്രകടനത്തെ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരുമായും അദ്ദേഹം ബന്ധപ്പെടുത്തി. ”ഫലം ഒന്നുതന്നെയാണ് – ഇന്ത്യ വിജയിക്കുന്നു!” എന്നായിരുന്നു അദ്ദേഹം എക്‌സില്‍ കുറിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍ ഓണ്‍ ഗെയിംസ് ഫീല്‍ഡ്. ഫലം ഒന്നുതന്നെയാണ് – ഇന്ത്യ വിജയിക്കുന്നു! നമ്മുടെ ക്രിക്കറ്റ് കളിക്കാര്‍ക്ക് അഭിനന്ദനങ്ങള്‍.”- മോദി കുറിച്ചു.
#OperationSindoor on the games field.
— Narendra Modi (@narendramodi) September 28, 2025
Outcome is the same – India wins!
Congrats to our cricketers.
നാടകീയമായ ഫൈനലില്‍ ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു അവസാന ഓവറുകള്‍. പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ 2025 ഏഷ്യാ കപ്പ് കിരീടം നേടിയത് രാജ്യത്താകെ ആഘോഷ രാവിനാണ് തുടക്കമിട്ടത്.
പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയം ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുമുള്ള ഓര്‍മ്മളം വീണ്ടും ഉണര്‍ത്തുന്നതായിരുന്നു. പ്രധാനമന്ത്രി മാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ ടീമിന് അഭിനന്ദം അറിയിക്കുന്ന നിരവധിപ്പേരാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അങ്ങേയറ്റം വഷളായിരിക്കവെയാണ് ഇന്ത്യന്‍ ടീമിന്റെ ഗംഭീര വിജയം.