
ഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി ഇന്ത്യ നൽകിയിരിക്കുമെന്നും ഒരൊറ്റ തീവ്രവാദിയേയും വെറുതെ വിടില്ലെന്നുമാണ് അമിത് ഷാ പറഞ്ഞത്. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകിയത്.