ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം : സൈനികര്‍ക്ക് രാജ്യത്തിന്റെ നന്ദി അറിയിച്ച് പ്രധാനമന്ത്രി, പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനം

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതിന് മൂന്നു ദിവസങ്ങള്‍ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളം സന്ദര്‍ശിച്ചു. അദ്ദേഹം സൈനികരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിനു പിന്നാലെ സൈനികര്‍ക്ക് രാജ്യത്തിന്റെ നന്ദിയും അദ്ദേഹം അറിയിച്ചു.

‘പ്പറേഷന്‍ സിന്ദൂറിന്’ ശേഷം മെയ് 9, 10 തീയതികളിലെ രാത്രിയില്‍ പാകിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ച വ്യോമസേനാ കേന്ദ്രങ്ങളില്‍ ഒന്നാണ് ആദംപൂര്‍. ജെഎഫ്-17 യുദ്ധവിമാനങ്ങളില്‍ നിന്ന് തൊടുത്തുവിട്ട ഹൈപ്പര്‍സോണിക് മിസൈലുകള്‍ ആദംപൂരിലെ ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം നശിപ്പിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഈ ആരോപണം തള്ളിക്കളഞ്ഞു.

‘ഇന്ന് രാവിലെ, ഞാന്‍ എഎഫ്എസ് ആദംപൂരില്‍ പോയി നമ്മുടെ ധീരരായ വ്യോമ യോദ്ധാക്കളെയും സൈനികരെയും കണ്ടു. ധൈര്യം, ദൃഢനിശ്ചയം, നിര്‍ഭയത്വം എന്നിവയെ പ്രതീകപ്പെടുത്തുന്നവരോടൊപ്പമായിരിക്കുക എന്നത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാത്തിനും ഇന്ത്യ അവരോട് എന്നെന്നേക്കുമായി നന്ദിയുള്ളവരാണ്,’ പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു. സൈന്യത്തോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.

ആദംപൂര്‍ വ്യോമതാവളത്തിലെ സുരക്ഷാ സ്ഥിതിഗതികള്‍ മോദി വിലയിരുത്തി. ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇന്ത്യന്‍ സായുധ സേന അചഞ്ചലമായ ധൈര്യം പ്രകടിപ്പിച്ചതായാണ് കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത്. പിന്നാലെയാണ് മോദിയുടെ ഇന്നത്തെ സന്ദര്‍ശനം.

More Stories from this section

family-dental
witywide