
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തോടെ സൗദി സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകനേതാക്കളില്‍ അടുത്ത സുഹൃത്തെന്ന് മോദി വിശേഷിപ്പിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തമാസമാണ് സൗദി സന്ദര്‍ശിക്കുക.
പ്രധാനമന്ത്രി ആയതിന് ശേഷം മോദി മൂന്നാമതാണ് സൗദി സന്ദര്‍ശിക്കുന്നത്. ജിദ്ദയില്‍ സൗദി രാജാവിന്റെ കൊട്ടാരത്തിലായിരിക്കും ഔദ്യോഗിക കൂടിക്കാഴ്ച ഒരുങ്ങുക. സല്‍മാന്‍ രാജാവുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക സഹകരണം, തന്ത്രപരമായ മേഖലകളിലെ ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടിക്കാഴ്ചയില്‍ നടത്തുമെന്നാണ് വിവരം.
സൗദി അറേബ്യയിലേക്ക്, തന്റെ രണ്ടാം ടേമിലെ ആദ്യ വിദേശയാത്ര നടത്തുമെന്ന് ട്രംപ് ഈ മാസം ആദ്യം പറഞ്ഞിരുന്നു. ട്രംപ് മെയ് പകുതിയോടെ സൗദി അറേബ്യയിലേക്ക് പോകാനാണ് നിലവിലെ പദ്ധതിയെന്ന് ചില ഉറവിടങ്ങള്‍ പറഞ്ഞതായി ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചില്ല.