പൊങ്കൽ ആഘോഷത്തിനായി മോദി തമിഴ്നാട്ടിലേക്ക്, സന്ദർശനം ജനുവരി 10ന് ശേഷം

ന്യൂഡൽഹി : ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുമെന്നും പൊങ്കൽ ആഘോഷത്തിൽ പങ്കെടുക്കുമെന്നം ബിജെപി. ഒരേസമയം 10,000 വനിതകൾക്കൊപ്പമായിരിക്കും മോദിയുടെ ആഘോഷമെന്നും. ജനുവരി 10നോ അതിനു ശേഷമോ പ്രധാനമന്ത്രിയെത്തുമെന്നും തിരുപ്പൂർ, ഈറോഡ് എന്നിവയുൾപ്പെടെ കൊങ്കു മേഖലയിലെ ഒരു ജില്ലയിൽ പൊങ്കൽ ആഘോഷിക്കാനാണു നീക്കമെന്നുമാണ് റിപ്പോർട്ട്.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പൊങ്കൽ ആഘോഷം ഗ്രാമീണമേഖലകളിൽ പാർട്ടിയുടെ ശക്തി വർധിപ്പിക്കാനും കർഷകരിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള നീക്കമായും കരുതുന്നുണ്ട്. മോദിയുടെ സന്ദർശനം വരുന്ന തിരഞ്ഞെടുപ്പിനു കൂടുതൽ ആവേശം പകരുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതാക്കൾ. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും ഏകോപനത്തിനും അന്തിമരൂപം നൽകുന്നതിനായി മോദി എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ചനടത്തും.

മോദിയുടെ തമിഴ്നാട് സന്ദർശനത്തിനിടെ രാമേശ്വരത്ത് കാശി – തമിഴ് സംഗമ സമാപനച്ചടങ്ങും പുതുക്കോട്ടയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ നേതൃത്വത്തിലുള്ള യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് സൂചന.

Modi to visit Tamil Nadu for Pongal celebrations.

More Stories from this section

family-dental
witywide