ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ വധിക്കും; മുഹമ്മദ് ഷമിക്ക് ഭീഷണി, പരാതി നല്‍കി സഹോദരന്‍

ബിജ്നോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധ ഭീഷണി. ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ വധിക്കുമെന്നാണ് ഭീഷണി. ഇമെയിലിലൂടെയാണ് ഇന്ത്യന്‍ താരത്തിന് വധഭീഷണി ലഭിച്ചതെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ഷമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബ് പൊലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഷമി ക്രിക്കറ്റ് തിരക്കുകളിലായിരിക്കുമ്പോള്‍ ഇമെയിലുകള്‍ പരിശോധിക്കുന്നത് സഹോദരന്‍ ഹസീബാണ്. മെയ് 4 ന് മുഹമ്മദ് ഷമിയുടെ ഇമെയില്‍ അക്കൗണ്ട് തുറന്നപ്പോഴാണ് ഭീഷണി ഇമെയില്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ അമ്രോഹ പൊലീസില്‍ ഹസീബ് പരാതി നല്‍കുകയായിരുന്നു.

രജപുത് സിന്ധാര്‍ എന്നയാളുടെ ഐഡിയില്‍ നിന്നാണ് മെയില്‍ എത്തിയിരിക്കുന്നത്. പരാതിയോടൊപ്പം ഇമെയിലിന്റെ പകര്‍പ്പ് തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്. എസ്പി കുമാര്‍ കേസ് സൈബര്‍ സെല്ലിനും ക്രൈംബ്രാഞ്ചിനും പരാതി റഫര്‍ ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide