തങ്ങളുടെ പ്രിയ സുഹൃത്തായ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി കാണനെത്തി മമ്മൂട്ടിയും മോഹൻലാലും. പൊതുദർശനം നടക്കുന്ന എറണാകുളം ടൗൺഹാളിലെത്തിയ ഇരുവരും ഭൗതിക ശരീരത്തിനടുത്ത് ഒത്തിരി നേരം ഇരുന്നതിന് ശേഷമാണ് മടങ്ങിയത്. മഹാനടനെ അവസാനമായി കാണാൻ സഹപ്രവർത്തകരുടെയും ആരാധകരുടെയും ഒഴുക്കാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, മറ്റു രാഷ്ട്രീയ- സാംസ്കാരിക നേതാക്കൾ, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാന നോക്കുകാണാനെത്തി. നാളെ ഔദ്യോഗിക ബഹുമതികളോടെയാകും ശ്രീനിവാസൻ്റെ സംസ്കാരം. നാളെ രാവിലെ 10ന് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം.
ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
Mohanlal and Mammootty pay their last respects to their dear friend













