
തിരുവനന്തപുരം : സംസ്ഥാനത്ത് ജി.എസ്.ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാമന്‍ മോഹന്‍ലാല്‍. ജി.എസ്.ടി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ജി എസ് ടി സംഘടിപ്പിച്ച ചടങ്ങില്‍ വകുപ്പിന്റെ പുരസ്‌കാരം മന്ത്രി കെ എന്‍ ബാലഗോപാലില്‍ നിന്നും മോഹന്‍ലാല്‍ സ്വീകരിച്ചു.
നികുതി നല്‍കുന്നതും രാഷ്ട്ര സേവനമാണെന്നും രാജ്യത്തെ സുരക്ഷിതമാക്കുന്നതില്‍ നികുതി പിരിവിന് നിര്‍ണായക പങ്കുണ്ടെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
കൃത്യമായി ജി എസ് ടി അടയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും മികവുപുലര്‍ത്തിയ ജീവനക്കാര്‍ക്കുമുള്ള പുരസ്‌കാരവും ചടങ്ങില്‍ മന്ത്രി നല്‍കി. ജി എസ് ടി അവബോധത്തിനായി സ്‌കൂളുകളില്‍ സംഘടിപ്പിച്ച കലാപരിപാടികളിലെ വിജയികളായ കുട്ടികള്‍ക്ക് മോഹന്‍ലാല്‍ പുരസ്‌കാരം സമ്മാനിച്ചു.