മോഹൻലാലിന്റെ മകൾ വിസ്മയ അഭിനയരം​ഗത്തേക്ക്; നായികയായി ജൂഡ് ആന്റണി ചിത്രത്തിൽ

മോഹൻലാലിൻറെ മകൾ വിസ്മയ മോഹന്‍ലാല്‍ ആദ്യമായി അഭിനയരം​ഗത്തേക്ക് ചുവടുവെക്കുന്നു. മകൾക്ക് ആശംസയുമായി നടൻ മോഹൻലാലും രംഗത്തെത്തി. ‘പ്രിയപ്പെട്ട മായക്കുട്ടി, നിന്റെ “തുടക്കം” സിനിമയോടുള്ള ആജീവനാന്ത പ്രണയത്തിൻറെ ആദ്യപടിയാകട്ടെ’- എന്ന് മോഹൻലാൽ സോഷ്യൽമീഡിയയിൽ കുറിച്ചു. ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് മോഹൻലാലിന്റെ മകൾ നായികയായി എത്തുന്നത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേരും ആശിർവാദ് സിനിമാസ് പ്രഖാപിച്ചു. ‘തുടക്കം’ എന്നാണ് ചിത്രത്തിന്റെ പേര്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണിത്.

സംവിധായകൻ ജൂഡ് ആന്റണി ഇതൊരു നിയോഗമായി കാണുന്നുവെന്ന് ഫേസ്ബുക്കിൽ കുറിച്ചു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ എന്നും ജൂഡ് കുറിക്കുന്നു.

കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമയായിരിക്കും ഇത്. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു “ആന്റണി -ജൂഡ് “ ”തുടക്ക“മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്നും ജൂഡ് ആന്റണി ജോസഫ് കുറിച്ചു.

More Stories from this section

family-dental
witywide