മോഹന്‍ലാലിന്റെ ഖേദ പ്രകടനത്തില്‍ ഫാന്‍സ് അസോസിയേഷനില്‍ പൊട്ടിത്തെറി, ആലപ്പുഴയില്‍ ഭാരവാഹികള്‍ രാജിവെച്ചു

ആലപ്പുഴ: കഴിഞ്ഞ വ്യാഴാഴ്ചയാണ് പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എംപുരാന്‍ തീയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും സംഘപരിവാര്‍ വിമര്‍ശനവുമടക്കം ചിത്രത്തെ വെട്ടിലാക്കി.

വിവാദത്തിന് പിന്നാലെ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇതോടെ ഫാന്‍സ് അസോസിയേഷനില്‍ പൊട്ടിത്തെറിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ആലപ്പുഴ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അടക്കമുള്ള ഭാരവാഹികള്‍ രാജിവെച്ചു. AKMFCWA ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനു രാജ് ആണ് രാജിവെച്ചത്. സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി ബിനു രാജ് ഫേസ്ബുക്കിലൂടെ അറിയിച്ചു. രാജിയുടെ കാരണം ബിനുരാജ് വ്യക്തമാക്കിയിട്ടില്ല. രാജിവെക്കുകയാണെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവര്‍ക്ക് നന്ദിയെന്നുമാണ് ബിനുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എംപുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഫാന്‍സ് അസോസിയേഷനിലും പൊട്ടിത്തെറി ഉണ്ടായത്.

അതേസമയം, സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം സിനിമയില്‍ വെട്ടിത്തിരുത്തലുകള്‍ നടത്തി ഇന്ന് മുതല്‍ റീ എഡിറ്റഡ് വേര്‍ഷനാണ് പ്രദര്‍ശനത്തിനെത്തുക.

Also Read

More Stories from this section

family-dental
witywide