
മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂർവ്വം ചിത്രത്തിൻ്റെ ടീസർ ഏറ്റെടുത്ത് പ്രേക്ഷകർ. ഓണം റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഒരുദിവസം പിന്നിടുമ്പോൾ ട്രെന്റിങ്ങിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ് ടീസർ. ഇതിനോടകം 1.8 മില്യൺ കാഴ്ചക്കാരെയും ടീസർ സ്വന്തമാക്കി. ചിത്രം ഓഗസ്റ്റ് 28 നാണ് റിലീസ് ചെയ്യുക.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ചിത്രം നിർമിക്കുന്നത്. ബന്ധങ്ങളുടെ മാറ്റുരയ്ക്കുന്ന വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. മാളവിക മോഹൻ, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവർ പ്രധാന കഥ ‘പാത്രങ്ങളായി എത്തുന്ന ചിത്രത്തിൻ്റെ കഥ അഖിൽ സത്യൻ്റേതാണ്.
ടി പി സോനു തിരക്കഥയും അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ സി സദർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.