അമേരിക്കയിലെ മോഹൻലാൽ ഷോ കിലുക്കം 2026 മാർച്ചിൽ, ടിക്കറ്റ് വാങ്ങിയവർക്ക് ആവശ്യമെങ്കിൽ ഏത് സമയത്തും തുക മടക്കി നൽകുമെന്ന് സംഘാടകർ

ന്യുജെഴ്സി: ചില പ്രത്യേക കാരണങ്ങളാൽ മാറ്റിവച്ച മോഹൻലാൽ ഷോ കിലുക്കം 2026 മാർച്ചിൽ നടക്കുമെന്ന് സംഘാടകരായ ഷിജോ പൗലോസ്, ബൈജു വർഗീസ് എന്നിവർ അറിയിച്ചു. നിലവിൽ ടിക്കറ്റ് വാങ്ങിയവർക്ക് ആവശ്യമെങ്കിൽ ഏത് സമയത്തും ടിക്കറ്റ് തുക തിരിച്ചുനൽകാൻ തയ്യാറാണെന്നും സംഘാടകർ അറിയിച്ചു. അല്ലാത്തപക്ഷം നിലവിലുള്ള ടിക്കറ്റുകൾ തന്നെ ഷോ നടക്കുമ്പോൾ ഉപയോഗിക്കാം. കിലുക്കം ഷോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഷിജോ പൗലോസ് – 201 238 9654 , ബൈജു വർഗീസ് – 914 349 1559 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

നേരത്തെ ‘കിലുക്കം ഷോ’യുമായി എന്തായാലും അമേരിക്കയിലെത്തുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നടത്താനിരുന്ന ‘കിലുക്കം ഷോ’ വിസാ നിയമങ്ങളിൽ വന്ന ചില മാറ്റങ്ങളെ തുടർന്ന് ചിലരുടെ അപ്പോയ്‌മെന്റിൽ അൽപം കാലതാമസം ഉണ്ടായതുമൂലമാണ് വൈകിയതെന്നും ലാൽ പറഞ്ഞിരുന്നു. മാറ്റിവെച്ച ഷോകൾ എത്രയും പെട്ടെന്ന് നടത്താനുള്ള ശ്രമത്തിലാണെന്നും മോഹൻലാൽ, സ്റ്റീഫൻ ദേവസിക്കും രഞ്ജു രാജിനോടുമൊപ്പമുള്ള ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide