
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും 11 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആണ്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.
അതേസമയം, വടക്കൻ കേരളത്തിൽ പരക്കെ മഴ തുടരുകയാണ്. കോഴിക്കോട് നരിക്കുനിയിൽ പറപ്പാറ സ്വദേശി സുനീറ എന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു. താമരശ്ശേരിയിൽ ഇടിമിന്നേറ്റ് വീട്ടുപകരണങ്ങൾ കത്തി നശിച്ചു. പാലക്കാട് കൂറ്റനാട് ഇടിമിന്നലേറ്റ് യുവതിയ്ക്ക് പരുക്കേറ്റു. മലപ്പുറം വഴിക്കടവിൽ കലക്കൻ പുഴ നിറഞ്ഞൊഴുകി കൃഷിയിടങ്ങൾ വെള്ളം കയറി.
Heavy rain; Warning in various districts