
തിരുവനന്തപുരം : കാലവര്‍ഷം കേരളത്തിന് തൊട്ടരുകിലെത്തി. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനവുമെത്തി. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത ആഴ്ചയോടെ ബംഗാൾ ഉൾക്കടലിലും ചക്രവാതചുഴി /ന്യൂനമർദം രൂപപ്പെടുന്നത്തോടെ കേരളത്തിൽ പരക്കെ കാലവർഷം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കേരളത്തില്‍ 23,24 തീയതികളില്‍ കാലവര്‍ഷത്തിന്റെ വരവിന്റെ ഭാഗമായുള്ള മഴ ലഭിച്ചു തുടങ്ങും. എന്നാല്‍, വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.