ഹോങ്കോങ്ങിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു; മരണസംഖ്യ 128 ലേക്ക്

ന്യൂഡൽഹി : ഹോങ്കോങ്ങിനെ നടുക്കി ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം 128 ആയി ഉയർന്നു. തീപിടുത്തമുണ്ടായ തായ് പോയിലെ വാങ് ഫുക് കോർട്ട് എസ്റ്റേറ്റിന്റെ കെട്ടിട ഭാഗങ്ങളിൽ നിന്നും രക്ഷാപ്രവർത്തകർ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.

ഏകദേശം എട്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മാരകമായ തീപിടുത്തം ബുധനാഴ്ചയാണ് ഉണ്ടായത്. ഞൊടിയിടയിലാണ് തീ വിവിധ ബഹുനില കെട്ടിടങ്ങളിലേക്ക് പടർന്നത്. 1948-ൽ ഒരു വെയർഹൗസിന് തീപിടുച്ച് 176 പേർ മരിച്ചിരുന്നു ഇതിനുശേഷം നഗരത്തിലെ ഏറ്റവും മാരകമായ തീപിടുത്തമാണിത്.

നവീകരണത്തിലിരിക്കുന്ന 32 നിലകളുള്ള ഒരു ടവറിൻ്റെ മുള കൊണ്ടുള്ള മേല്‍ത്തട്ടിന് തീപിടിച്ചതാണ് ദുരന്തത്തിന് കാരണം. എട്ട് ടവറുകളുള്ള ഭവന സമുച്ചയത്തിലെ ഏഴ് കെട്ടിടങ്ങളിലേക്ക് വേഗത്തിൽ തീപടർന്നു. തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യാഴാഴ്ച പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് അറസ്റ്റു ചെയ്‌തത്. തീപിടിത്തം ഉണ്ടായ പാര്‍പ്പിട സമുച്ചയത്തിൻ്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥര്‍ ആണിവർ. തീപിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കള്‍ ഇവിടെ വച്ച് പോയതാണ് ദുരന്തത്തിൻ്റെ വ്യാപ്തി കൂടാൻ കാരണമെന്നാണ് നിഗമനം. 

More bodies recovered in Hong Kong high-rise building fire, death toll rises to 128.

More Stories from this section

family-dental
witywide