
ന്യൂഡല്‍ഹി : ഇന്നലെ രാത്രി ഇന്ത്യയെ ലക്ഷ്യമാക്കി എത്തിയ 50 ലധികം പാകിസ്ഥാന്‍ ഡ്രോണുകള്‍ സൈന്യം വെടിവച്ചിട്ടതായി എഎന്‍ഐ സ്ഥിരീകരിച്ചു. വിവിധ പ്രദേശങ്ങളില്‍ കൂട്ടമായാണ് ഡ്രോണുകള്‍ എത്തിയത്. ഉദംപൂര്‍, സാംബ, ജമ്മു, അഖ്നൂര്‍, നഗ്രോട്ട, പത്താന്‍കോട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെയാണ് ഇന്ത്യന്‍ ആര്‍മി എയര്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തകര്‍ത്തെറിഞ്ഞത്.
ഓപ്പറേഷന്‍ സിന്ദൂറിനുപിന്നാലെ രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മധ്യമേഖലകളിലുള്ള 27 പ്രധാന വിമാനത്താവളങ്ങള്‍ മേയ് പത്തുവരെ അടച്ചു. വ്യാഴാഴ്ച മാത്രം 430 സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവളങ്ങളില്‍ സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്.