‘ഇതില്‍ക്കൂടുതല്‍ വരാനിരിക്കുന്നു’, ഖമേനിയുടെ തിന്മ നിറഞ്ഞ ഭരണകൂടത്തെ ചെറുക്കണമെന്ന് ഇറാന്‍ ജനതയോട് നെതന്യാഹു

ഇറാനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി. ഇറാന്‍ ‘ദുര്‍ബല ഭരണകൂട’മെന്ന് മുദ്രകു്തതിയ നെതന്യാഹു ഇറാന്റെ ആണവ താവളങ്ങള്‍ക്കെതിരായ സൈനിക നടപടി ഇസ്രായേല്‍ തുടരുമെന്നാണ് പ്രഖ്യാപിച്ചിിരക്കുന്നത്.

‘കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, ഉന്നത സൈനിക കമാന്‍ഡര്‍മാരെയും മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരെയും ഇസ്ലാമിക ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രത്തെയും അതിന്റെ ബാലിസ്റ്റിക് മിസൈല്‍ ആയുധശേഖരത്തിന്റെ വലിയൊരു ഭാഗത്തെയും ഞങ്ങള്‍ തകര്‍ത്തു. കൂടുതല്‍ വരാനിരിക്കുന്നു…’ നെതന്യാഹു ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. മാത്രമല്ല, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ കീഴിലുള്ള തിന്മയും അടിച്ചമര്‍ത്തലും നിറഞ്ഞ ഭരണകൂടത്തെ ചെറുക്കാനും അവര്‍ക്കെതിരെ നിലകൊള്ളാനും ഇറാനിയന്‍ ജനതയോട് നെതന്യാഹു ആഹ്വാനം ചെയ്തു.

More Stories from this section

family-dental
witywide