ആശങ്ക ഒഴിയാതെ ജപ്പാൻ; അഗ്നിപര്‍വ്വത സ്ഫോടനവും തുടര്‍ ഭൂചലനങ്ങളും സംഭവിക്കുന്നു

ജപ്പാനും ഫിലീപ്പിയന്‍സിനുമിടയില്‍ ജൂലൈ 5 അതിരാവിലെ സമുദ്രത്തിലുണ്ടാകുന്ന ഭൂചനം ജപ്പാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് കാരണമാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം സംഭവിച്ചില്ലെങ്കിലും ജപ്പാനിലെ ആശങ്കകൾ ഒഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടുകൾ. ഏറ്റവും ഒടുവിലായി ജപ്പാനിലെ മൗണ്ട് ഷിൻമോഡേക്ക് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് മീറ്ററുകൾ ഉയരത്തിൽ ചാരം തുപ്പുന്നുവെന്ന് റിപ്പോർട്ടുകൾ.അഗ്നിപർവ്വത സ്ഫോടനത്തോടനം ഉണ്ടായതോടെ മാംഗ ആർട്ടിസ്റ്റ് റിയോ തത്സുകിയുടെ വൈറൽ പ്രവചനം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

ഇതോ പ്രദേശത്ത് നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2011 ഏപ്രിൽ 3 ന് ശേഷം ആദ്യമായിട്ടാണ് അഗ്നിപര്‍വ്വതത്തില്‍ നിന്നും ഉയര്‍ന്ന ചാരവും പൊടിയും 3,000 മീറ്റർ (9,800 അടി) ഉയരത്തിലെത്തിയതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ബുധനാഴ്ച അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയരുന്നത് ജപ്പാന്‍ കാലാവസ്ഥാ ഏജൻസി പകർത്തിയ വീഡിയോയിൽ കാണാം.

അതേസമയം, ജപ്പാനിലെ കഗോഷിമ പ്രിഫെക്ചറിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വലുതും ചെറുതുമായ 1000 ഓളം ഭൂകമ്പങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തെക്കൻ ക്യുഷുവിനടുത്ത് 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന്, വെള്ളിയാഴ്ച രാവിലെ വിദൂര ദ്വീപുകളിൽ നിന്നുള്ളവരെ അധികൃതർ ഒഴിപ്പിച്ചു. ശനിയാഴ്ചയും ഭൂകമ്പങ്ങൾ തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം പ്രവചനങ്ങളിലോ കിംവദന്തികളിലോ വീഴരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

റിയോ തത്സുകിയുടെ പ്രവചനത്തിന് പിന്നാലെ ജപ്പാന്‍റെ ടൂറിസത്തില്‍ വൻ ഇടിവാണ് ഉണ്ടായത്. ഏപ്രിലിൽ 3.9 ദശലക്ഷം വിനോദ സഞ്ചാരികൾ എത്തിയ ഇടത്ത് നിന്ന് പിന്നെ കുറവായി തുടങ്ങി. പ്രവചനത്തോടുള്ള ജനങ്ങളുടെ പ്രതികരണം ജപ്പാന്‍റെ വിമാനസര്‍വ്വീസുകളെയും വലിയ തോതില്‍ ബാധിച്ചു. എന്നാൽ താന്‍ പ്രവാചകയല്ലെന്നും തന്‍റെ സ്വപ്നങ്ങളില്‍ അമിത വിശ്വാസമോ താത്പര്യമോ കാണിക്കരുതെന്നും റിയോ തത്സുകി അഭ്യര്‍ത്ഥിച്ചു.

More Stories from this section

family-dental
witywide