
തിരുവനന്തപുരം : കേരളത്തെയാകെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമീനയുടെ മൊഴി. ആശുപത്രിയില്‍ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് മകന്‍ ചെയ്ത കൂട്ടക്കൊല തിരിച്ചറിഞ്ഞിട്ടും കട്ടിലില്‍ നിന്നും വീണുണ്ടായ അപകടമെന്ന മൊഴിയില്‍ ഇവര്‍ ഉറച്ച് നില്‍ക്കുന്നത്. കട്ടില്‍ നിന്നും വീണാല്‍ ഇത്ര ഗുരുതരമായി പരുക്കേല്‍ക്കില്ലല്ലോ എന്ന് പൊലീസ് ചോദിച്ചപ്പോള്‍ വീണിട്ട് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും വീണുവെന്നാണ് ഷെമീന പറഞ്ഞത്.
മകന്റെ ക്രൂരതയെക്കുറിച്ച് അറിഞ്ഞിട്ടും എതിരായി ഉമ്മ ഷെമീന മൊഴി നല്‍കാന്‍ തയ്യാറാകുന്നില്ല. അതേസമയം, കേസിലെ മൂന്നാംഘട്ട തെളിവെടുപ്പിനായി പ്രതി അഫാനെ ഇന്നു വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.