
കണ്ണൂര്‍: കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ ചെമ്പല്ലിക്കുണ്ടില്‍ വയലപ്ര സ്വദേശി എംവി റീമയുടെ മൃതദേഹമാണ് ലഭിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. 30കാരി റിമ 3 വയസുള്ള മകനെയുമെടുത്ത് സ്‌കൂട്ടറില്‍ എത്തി ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് ചാടുകയായിരുന്നു റിമ.
മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഇവരാണ് പൊലീസില്‍ വിവരമറിയിച്ചതും. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മയെയും കുഞ്ഞിനെയും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പാലത്തിനു മുകളില്‍ സ്‌കൂട്ടര്‍ കണ്ടെത്തിയത്.