കൊച്ചിയിൽ നാല് വയസുകാരിയോട് അമ്മയുടെ ക്രൂരത, ചട്ടുകം ചൂടാക്കി പൊള്ളിച്ചു; സ്വകാര്യഭാഗത്ത് ഉൾപ്പെടെ പൊള്ളൽ, അമ്മ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ സ്വന്തം കുട്ടിയോട് അമ്മയുടെ കൊടും ക്രൂരത. നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. കൊച്ചി മരട് കാട്ടിത്തറ സ്വദേശിയായ യുവതിയാണ് പിടിയിലായത്. നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉൾപ്പെടെ പൊള്ളലേറ്റ നിലയിലാണ്.

കുട്ടിക്ക് പൊള്ളലേറ്റത് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ വിവരം തിരക്കുകയായിരുന്നു. സ്കൂ‌ൾ അധികൃതർ നൽകിയ പരാതിയിലാണ് മരട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. അമ്മ തന്നെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി തന്നെ മൊഴിനൽകിയിട്ടുണ്ട്.

Mother’s cruelty to four-year-old girl in Kochi.

More Stories from this section

family-dental
witywide