കണ്ണൂർ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ; ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയം, തീര പ്രദേശത്തുള്ളവർക്ക് ജാ​ഗ്രത നിർദേശം

കണ്ണൂർ : കണ്ണൂർ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ വെള്ളം കയറി. മലവെള്ളപ്പാച്ചിലിൽ വനപ്രദേശത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ആറളം പുഴയിലും ബാവലി പുഴയിലുമാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. തീര പ്രദേശത്തുള്ളവർക്ക് ജാ​ഗ്രത നിർദേശം നൽകി. പ്രദേശത്ത് പുഴകളിൽ വളരെ പെട്ടെന്ന് ജലനിരപ്പ് ഉയരുകയും സമീപ പ്രദേശത്തേക്ക് വെള്ളം കയറുകയും ചെയ്യുകയായിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല. വെള്ളം കയറിയ രണ്ട് ബ്ലോക്കുകളിലായി 25 ഓളം കുടുംബങ്ങളാണുള്ളത്. ഇവരെ മാറ്റിപ്പാർപ്പിച്ചു.

More Stories from this section

family-dental
witywide