
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിന്‍സിയുടെ പരാതിയില്‍ കടുത്ത നടപടിക്കൊരുങ്ങി താരസംഘടനയായ അമ്മ.
വിന്‍ സിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ ഷൈനിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറല്‍ ബോഡിയോട് ശുപാര്‍ശ ചെയ്യാനുമാണ് നീക്കം.
വിന്‍ സിയുടെ പരാതിയിന്മേല്‍ നോട്ടിസ് നല്‍കാനാണ് സൂത്രവാക്യം സിനിമ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ തീരുമാനം. അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം. ഇതിനോടകം ലഹരിയുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങള്‍ നേരിട്ട ഷൈനിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബറും അറിയിച്ചിട്ടുണ്ട്. ഇതിനായി തിങ്കളാഴ്ച ഫിലിം ചേംബറും യോഗം ചേരും.