ബിജെപി വക്താവ് ജഡ്ജി ? കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ

ന്യൂഡൽഹി: ബിജെപി വക്താവിനെ ജഡ്ജിയാക്കാനുള്ളകേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി എം.പി ഹൈബി ഈഡൻ. ബോംബെ ഹൈക്കോടതിയിലേക്ക് അഭിഭാഷകയും ബിജെപിയുടെ വക്താവുമായിരുന്ന ആരതി സാഥെയെ നിയമിക്കാനുള്ള നീക്കത്തിനെതിരെയാണ് ഹൈബി ഈഡൻ ലോക്‌സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

സഭയുടെ നടപടികൾ നിറുത്തിവച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. അടിയന്തിര പ്രമേയ നോട്ടീസിൽ ആരതി സാഥെയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്ന് ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയുടെ രാഷ്ട്രീയവൽക്കണരണത്തിനും ഈ നിയമനം കാരണമായേക്കുമെന്ന് ഹെബി പറഞ്ഞു.

ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവായി പ്രവർത്തിച്ച വ്യക്തിക്ക് നിഷ്പക്ഷമായി പ്രവർത്തിക്കുന്നതിന് തടസ്സം സൃഷ്ടിച്ചേക്കാമെന്നും അടിയന്തര പ്രമേയ നോട്ടീസിൽ ചൂണ്ടിക്കാണിച്ചു. അഭിഭാഷകയും ബിജെപിയുടെ വക്താവുമായിരുന്ന ആരതി സാഥെയെ ജൂലായ് 28-ന് ചേർന്ന സുപ്രീം കോടതി കൊളീജിയമാണ് ബോംബെ ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കാനുള്ള ശുപാർശ കൈമാറിയത്.നിലവിൽ ശുപാർശ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.

More Stories from this section

family-dental
witywide