ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളിലൊന്നായ എംഎസ്സി തുര്‍ക്കി ഇന്ന് വിഴിഞ്ഞത്തേക്ക്, അഭിമാന നിമിഷം

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ വാഹക കപ്പലുകളിലൊന്നായ എംഎസ്സി തുര്‍ക്കി നാളെ വിഴിഞ്ഞം ബെര്‍ത്തില്‍ എത്തും. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എംഎസ്സി) യുടെ ഉടമസ്ഥതയിലുള്ള ഈ കപ്പലിന്റ വിഴിഞ്ഞത്തേക്കുള്ള വരവ് ഇന്ത്യന്‍ സമുദ്ര വ്യാപാരത്തിന് ഒരു പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, പരിസ്ഥിതി സൗഹൃദപരമായി നിര്‍മ്മിച്ചിരിക്കുന്ന തുര്‍ക്കി വളരെ കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന കപ്പലെന്ന പ്രത്യേകതയ്ക്കും ഉടമയാണ്. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ഈ ഭീമന്‍ കപ്പല്‍ ആദ്യമായിട്ടാണ് എത്തുന്നത്. അത് വിഴിഞ്ഞമായതില്‍ കേരളത്തിന് ഏറെ അഭിമാനം.

ഈ കപ്പലിന് ഏകദേശം 24,346 സ്റ്റാന്‍ഡേര്‍ഡ് കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുണ്ട് കപ്പലിന്.

2024 ജൂലൈയിലാണ് വിഴിഞ്ഞത്ത് ട്രയല്‍ ഓപ്പറേഷന്‍ തുടങ്ങിയത്. പിന്നീട് ഡിസംബറില്‍ കൊമേഴ്ഷ്യല്‍ ഓപ്പറേഷന്‍ തുടങ്ങി.

More Stories from this section

family-dental
witywide