എം ടിക്ക്‌ രാജ്യത്തിന്റെ ആദരം, പത്മവിഭൂഷൺ പ്രഖ്യാപിച്ചു, ശോഭനക്കും ശ്രീജേഷിനും ജോസ് ചാക്കോയ്ക്കും നടൻ അജിത്തിനും പത്മ ഭൂഷണ്‍; ഐഎം വിജയന് പത്മശ്രീ

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇക്കൊല്ലത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച മലയാളത്തിന്റെ വിശ്വ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പി ആര്‍ ശ്രീജേഷ്, നടി ശോഭന, തമിഴ് നടൻ അജിത്ത്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. ഇതിഹാസ ഇന്ത്യൻ ഫുട്ബോളർ ഐ എം വിജയൻ, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്കാരവും സമ്മാനിക്കും.

തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും.സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ,ഗായകൻ അര്‍ജിത്ത് സിങ് , മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. അന്തരിച്ച ബിജെപി നേതാവ് സുശീൽ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും.ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. 19 പേര്‍ പത്മഭൂഷണും 113 പേര്‍ പത്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.

More Stories from this section

family-dental
witywide