
ഇടുക്കി : ജലനിരപ്പ് 135 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാര്‍ ഡാമിലെ ഇന്ന് തുറന്നേക്കും. റൂള്‍ കര്‍വ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് എത്തുന്ന സാഹചര്യത്തിലാണ് ഡാം തുറക്കാന്‍ ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. നിലവിലെ റൂൾ കർവ് പ്രകാരം ജൂൺ 30 വരെ 136 അടി വെള്ളമാണു തമിഴ്നാടിനു സംഭരിക്കാൻ കഴിയുക. അതിനു മുകളിലേക്കു ജലനിരപ്പ് ഉയരാതെ നിർത്തേണ്ടതിനാലാണു ഷട്ടറുകൾ തുറക്കേണ്ടി വരുന്നത്.
പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിലെ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെയാണ് മാറ്റുന്നത്.ഇവര്‍ക്കായി ഇരുപതിലധികം ക്യാമ്പുകള്‍ ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയംജലനിരപ്പ് ഉയര്‍ന്നതോടെ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പകല്‍ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്‌നാടിനോട് അഭ്യര്‍ത്ഥിച്ചതായും കളക്ടര്‍ അറിയിച്ചു.
2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.