പറന്നുയർന്നതിന് പിന്നാലെ എഞ്ചിനിലെ ഓയിൽ മർദ്ദം പൂജ്യത്തിലേക്ക്; മുംബൈക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

ന്യൂഡൽഹി : തിങ്കളാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിൽ തിരിച്ചിറക്കി. വിമാനം പറന്നുയർന്നതിന് പിന്നാലെ വലതുവശത്തെ എഞ്ചിനിലെ ഓയിൽ മർദ്ദം (Oil pressure) പൂജ്യത്തിലേക്ക് താഴ്ന്നതായി പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വിമാനം ഏകദേശം ഒരു മണിക്കൂറോളം ആകാശത്ത് തുടർന്ന് ഇന്ധനം കുറച്ചതിന് ശേഷം സുരക്ഷിതമായി ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി.

എയർ ഇന്ത്യയുടെ ഫ്ലൈറ്റ് നമ്പർ AI887 ലുള്ള ബോയിംഗ് 777 വിമാനമാണ് സാങ്കേതിക തകരാറിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 335 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. യാത്രക്കാർക്ക് മുംബൈയിലേക്ക് പോകാൻ എയർ ഇന്ത്യ പകരം സംവിധാനങ്ങൾ ഒരുക്കി. സംഭവത്തിൽ ഡിജിസിഎ (DGCA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Mumbai-bound Air India flight lands in Delhi after engine oil pressure drops to zero after takeoff.

More Stories from this section

family-dental
witywide