മുംബൈ ട്രെയിന്‍ സ്‌ഫോടന കേസ് ; 12 പ്രതികളെയും കുറ്റ വിമുക്തരാക്കിയ ഉത്തരവിന് സ്റ്റേ

മുംബൈ : 180 ലധികം പേരുടെ മരണത്തിനിടയാക്കിയ മുംബൈ ട്രെയിന്‍ സ്‌ഫോടന കേസിലെ 12 പ്രതികളെയും കുറ്റ വിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. അതേസമയം പ്രതികളെ ഉടന്‍ ജയില്‍ മോചിതരാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല.

വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച അഞ്ചുപേരെയും ജീവപര്യന്തം തടവിന് വിധിച്ച ഏഴുപേരെയുമാണ് തിങ്കളാഴ്ച ഹൈക്കോടതി വെറുതേവിട്ടത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

മുംബൈയില്‍ 2006 ല്‍ നടന്ന ദാരുണ സംഭവത്തിനിടയാക്കിയ പ്രതികളെ വെറുതെ വിട്ടതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസുമാരായ എം എം സുന്ദരേശ്, എന്‍ കെ സിങ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി നോട്ടീസയച്ചു.

More Stories from this section

family-dental
witywide