മുനമ്പം വഖഫ് ഭൂമിയല്ല; ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

ഹൈക്കോടതിയുടെ മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. വഖഫ് സംരക്ഷണ വേദി ഉത്തരവിനെതിരെ നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ്. ജസ്റ്റിസ്‌ മനോജ്‌ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും മുനമ്പം വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരാനും സുപ്രീംകോടതി നിർദേശിച്ചു. ജനുവരി 27ന് വീണ്ടും കേസ് പരിഗണിക്കും.

ഹൈക്കോടതിയുടെ അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള അനുമതിക്ക് സ്റ്റേ ഇല്ല. വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിൽ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന വഖഫ് ബോര്‍ഡിനും നോട്ടീസ് നൽകി. 100 ലധികം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ ആണ് ഈ ഭൂമിയിൽ കഴിയുന്നതെന്ന് എതിർഭാഗം സുപ്രീംകോടതിയിൽ പറഞ്ഞു. ഉത്തരവ് സ്റ്റേ ചെയ്യണം എന്നായിരുന്നു വഖഫ് സംരക്ഷണ വേദിയുടെ ആവിശ്യം.

Munambam is not Waqf land; Supreme Court stays High Court order

More Stories from this section

family-dental
witywide