
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളജിന് നൽകിയ ദാനമാണെന്നും ഭുമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ നടപടി. ഭൂമി ഫറൂഖ് കോളജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനില്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ മുനമ്പത്തേത് വഖഫ് ഭൂമിയാണ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിലപാടിനെയാണ് ഡിവിഷന്‍ ബെഞ്ച് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. 69 വർഷത്തിന് ശേഷം എന്തിനാണ് വഖഫ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചുകൊണ്ട് മുന്നോട്ട് വന്നതെന്നും ഇത്രയുംനാൾ ഉറങ്ങുകയായിരുന്നോയെന്നും കോടതി ഹൈക്കോടതി വിമർശിച്ചു. അതേ സമയം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.