
തിരുവനന്തപുരം: കേരളമാകെ വിറങ്ങലിച്ച വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ അവശിഷ്ടങ്ങൾ പുഴയിൽ നിന്ന് നീക്കാൻ ഒടുവിൽ തീരുമാനം. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ അവശിഷ്ടങ്ങൾ പുന്നപ്പുഴയിൽ നിന്ന് നീക്കാനുള്ള പദ്ധതിക്കാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ഭരണാനുമതി നൽകിയത്. 195.5 കോടി രൂപയുടെ കരാറിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.