എക്സ് ഡിജിറ്റല്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് യൂറോപ്യൻ യൂണിയൻ, 140 മില്യൺ ഡോളർ പിഴ ചുമത്തി; യൂറോപ്യൻ യൂണിയൻ നിർത്തലാക്കണമെന്ന് തിരിച്ചടിച്ച് മസ്ക്

വാഷിംഗ്ടൺ: സമൂഹ മാധ്യമമായ എക്സ് ഡിജിറ്റല്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് കാട്ടി യൂറോപ്യൻ യൂണിയൻ വൻ പിഴ ചുമത്തിയതിന് പിന്നാലെ കടുത്ത വിമർശനവുമായി ഇലോൺ മസ്‌ക്. യൂറോപ്യൻ യൂണിയൻ നിർത്തണലാക്കണമെന്ന് എക്സിലൂടെ തന്റെ 230 മില്യൺ ഓൺലൈൻ ഫോളോവേഴ്‌സിനോടായിരുന്നു മസ്കിൻ്റെ പ്രതികരണം.

ഇലോണ്‍ മസ്‌ക്കിന്‍റെ ഉടമസ്ഥതയിലുള്ള എക്‌സിന് 120 മില്യൺ യൂറോയാണ് (140 മില്യൺ ഡോളർ) പിഴ ചുമത്തിയത്. ഡിജിറ്റൽ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവം വാഷിങ്‌ടണില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കി. യൂറോപ്യൻ യൂണിയൻ്റെ സാങ്കേതിക നിയമങ്ങളോടുള്ള വെറുപ്പും വാഷിങ്ടണ്‍ വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെതിരായ ഉന്നതതല അന്വേഷണം ബിഗ് ടെക്കിനെ നിയന്ത്രിക്കാനുള്ള യൂറോപ്യൻ യൂണിയൻ്റെ നീക്കമായി അമേരിക്ക വിലയിരുത്തി. പിഴ പരസ്യമാക്കുന്നതിന് മുമ്പുതന്നെ യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് സെൻസർഷിപ്പ് വഴി യുഎസ് സ്ഥാപനങ്ങളെ ആക്രമിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.

ബ്രസൽസ് പിഴ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരണവുമായെത്തി. ഇത് എക്‌സിനെതിരെയുള്ള മാത്രമുള്ള ആക്രമണം അല്ലെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. “യൂറോപ്യൻ കമ്മിഷൻ്റെ 140 മില്യൺ ഡോളർ പിഴ എക്‌സിനെതിരെയുള്ള ഒരു ആക്രമണം മാത്രമല്ല, എല്ലാ അമേരിക്കൻ ടെക് പ്ലാറ്റ്‌ഫോമുകൾക്കും അമേരിക്കൻ ജനതയ്ക്കുമെതിരെയുള്ള വിദേശ സർക്കാരുകളുടെ ആക്രമണമാണിത്” റൂബിയോ എക്‌സിൽ പോസ്റ്റ് ചെയ്‌തു. അമേരിക്കക്കാരെ ഓൺലൈനിൽ സെൻസർ ചെയ്യുന്ന ദിവസങ്ങൾ കഴിഞ്ഞൂവെന്നും റൂബിയോ യൂറോപ്യന്‍ യൂണിയനെ ഓര്‍മ്മപ്പെടുത്തി.

Musk calling for the abolition of the European Union, after a huge fine

More Stories from this section

family-dental
witywide