
ടെസ്ല മേധാവിയും ശതകോടീശ്വരനും അമേരിക്കയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവർമെന്റ് എഫിഷ്യൻസി മേധാവിയുമായ ഇലോൺ മസ്കിനെ 2025 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് യൂറോപ്യൻ പാർലമെൻറ് അംഗം ബ്രാങ്കോ ഗ്രിംസ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നാമനിർദ്ദേശം ചെയ്തതെന്ന് അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇലോൺ മസ്കിനെ നാമനിർദേശം ചെയ്ത കാര്യം പുറത്തുവിട്ടത്.‘അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നോമിനേഷൻ ചെയ്തതെന്ന് ഗ്രിംസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നൊബേൽ സമ്മാനം എലോൺ മസ്കിന് നൽകുന്നതിനുള്ള അപേക്ഷ ജനുവരി 29 നാണ് സമർപ്പിച്ചതെന്ന് യൂറോപ്യൻ പാർലമെൻ്റ് അംഗം പറഞ്ഞു. അതേസമയം, ഇലോണ്‍ മസ്കിനെതിരെ ട്രംപിന്റെ മുന്‍ ഉപദേശകന് സ്റ്റീഫന്‍ കെ.ബാനന് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മസ്ക് ഒരു ദുഷ്ടനും വംശീയവാദിയുമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ശതകോടീശ്വരനും അമേരിക്കയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവർമെന്റ് എഫിഷ്യൻസി മേധാവിയുമായ ഇലോൺ മസ്കിനെ 2025 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് യൂറോപ്യൻ പാർലമെൻറ് അംഗം. അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നാമനിർദ്ദേശം ചെയ്തതെന്ന് ബ്രാങ്കോ ഗ്രിംസ് സ്ഥിരീകരിച്ചു.
Musk nominated for nobel prize