”കാനഡയിലെ ആരോഗ്യമേഖല യുഎസിലെ ഗതാഗത സംവിധാനംപോലെ മോശമാണ്”- കാനഡയിൽ ചികിത്സകിട്ടാതെ മലയാളി മരിച്ച സംഭവത്തിൽ മസ്കിൻ്റെ പ്രതികരണം

വാഷിംഗ്ടൺ: കാനഡയിലെ എഡ്മന്റണിലുള്ള ഗ്രേ നൺസ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ മലയാളിയായ പ്രശാന്ത് ശ്രീകുമാർ (44) മരിച്ച സംഭവത്തിൽ കാനഡയിലെ ആരോഗ്യസംവിധാനത്തെ അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്ക് രൂക്ഷമായി വിമർശിച്ചു.

“സർക്കാർ മെഡിക്കൽ സേവനങ്ങൾ നൽകുമ്പോൾ അത് ഡി.എം.വി (യുഎസിലെ മോട്ടോർ വെഹിക്കിൾ വകുപ്പ്) പോലെ മോശമായിരിക്കും” എന്ന് മസ്ക് എക്സിൽ കുറിച്ചു. കാര്യക്ഷമതയില്ലാത്ത സർക്കാർ ഏജൻസിയായിട്ടാണ് മസ്ക് ഡി.എം.വി-യെ കനേഡിയൻ ആരോഗ്യസംവിധാനവുമായി താരതമ്യം ചെയ്തത്.

പ്രശാന്തിന്റെ ഭാര്യ നിഹാരിക പങ്കുവെച്ച വീഡിയോയോട് പ്രതികരിച്ചുകൊണ്ടാണ് മസ്ക് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. തീവ്രമായ നെഞ്ചുവേദനയുമായി എട്ട് മണിക്കൂറിലധികം ചികിത്സ കാത്തിരിക്കേണ്ടി വന്ന പ്രശാന്തിന്റെ സാഹചര്യം കാനഡയിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പോരായ്മയാണെന്ന് മസ്ക് പറഞ്ഞുവെച്ചപ്പോൾ ചർച്ചകൊഴുക്കുകയാണ്.

പ്രശാന്തിന് സംഭവിച്ചത്

ജോലിക്കിടയിൽ കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട പ്രശാന്തിനെ ഡിസംബർ 22-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ട് മണിക്കൂറിലധികം ചികിത്സ ലഭിക്കാതെ കാത്തിരിക്കേണ്ടി വന്ന അദ്ദേഹം ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് പ്രശാന്തിന്റെ മരണത്തിന് കാരണമായതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. പ്രാഥമിക ഇസിജി ഫലങ്ങളിൽ ഗുരുതരമായ പ്രശ്‌നമില്ലെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചതായും കാത്തിരിക്കാൻ ആവശ്യപ്പെട്ടതായും ഭാര്യ ആരോപിക്കുന്നു. എന്നാൽ ഈ സമയത്ത്, രക്തസമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരുന്നതിനാൽ ശ്രീകുമാറിന് ടൈലനോൾ നൽകി. പിന്നീട് ആരോഗ്യം മോശമാകുകയും അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഇതിനെത്തുടർന്ന് കാനഡയിലെ ആശുപത്രികളിലെ നീണ്ട കാത്തിരിപ്പും സേവനങ്ങളിലെ പോരായ്മയും ആഗോളതലത്തിൽ തന്നെ വലിയ ചർച്ചയായിട്ടുണ്ട്.

Musk’s response to the death of a Malayali in Canada without treatment.

More Stories from this section

family-dental
witywide