ആ കടമ്പയും കടന്നു, മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പെര്‍മിറ്റ് ലഭിച്ചു

ന്യൂഡല്‍ഹി: എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സാറ്റലൈറ്റ് സേവനം ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചു. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. 1995-ല്‍ രാജ്യത്ത് ആദ്യമായി സെല്ലുലാര്‍ കോള്‍ നടത്തിയതിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിത്തായിരുന്നു ഈ പ്രഖ്യാപനം നടത്തിയത്.

‘ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് സ്റ്റാര്‍ലിങ്കിന് ഏകീകൃത ലൈസന്‍സ് ലഭിച്ചു. സ്‌പെക്ട്രം അനുവദിക്കുന്നതിനും ഗേറ്റ്വേ സ്ഥാപനത്തിനുമുള്ള ചട്ടക്കൂടുകള്‍ തയ്യാറാണ്, ഇത് സുഗമമായ വിക്ഷേപണം ഉറപ്പാക്കുന്നു,’ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനം അസാധാരണമാണെന്നും മന്ത്രി അഭിപ്രായം പങ്കുവെച്ചു.

അതേസമംയം, സ്റ്റാര്‍ലിങ്കിനൊപ്പം, ഭാരതി ഗ്രൂപ്പ് പിന്തുണയുള്ള യൂട്ടെല്‍സാറ്റ് വണ്‍വെബും ജിയോ എസ്ഇഎസും അവരുടെ സാറ്റ്‌കോം സേവനങ്ങള്‍ക്കുവേണ്ടിയുള്ള സ്‌പെക്ട്രം അനുവദിക്കുന്നതിനായി കാത്തിരിക്കുകയാണ്.