ഗോപാലകൃഷ്ണന്‍ ഐഎഎസിന് ക്ലീന്‍ ചിറ്റ്, പക്ഷേ ‘കളക്ടര്‍ ബ്രോ’ എന്‍. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടി: നാല് മാസം കൂടി പുറത്ത്

തിരുവനന്തപുരം: എന്‍. പ്രശാന്ത് ഐഎസിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി. നാല് മാസത്തേയ്ക്കാണ് സസ്പെന്‍ഷന്‍ നീട്ടിയത്. അതേസമയം മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിന് ക്ലീന്‍ ചിറ്റ് ലഭിച്ചു. സസ്‌പെന്‍ഷനിലായി രണ്ടുമാസം തികയുംമുമ്പാണ് ഗോപാലകൃഷ്ണനെ തിരിച്ചെടുത്തത്.

അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫേസ്ബുക്കില്‍ അപമാനിച്ചു എന്ന കാരണത്താലായിരുന്നു പ്രശാന്തിനെ സസ്പെന്റ് ചെയ്തത്.

സസ്‌പെന്‍ഷനിലായിരിക്കെ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നല്‍കിയ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് പകരം ചീഫ് സെക്രട്ടറിയോട് അങ്ങോട്ട് വിശദീകരണം തേടിയത് ഏറെ വിവാദമായിരുന്നു. പ്രശാന്ത് സസ്പെന്‍ഷനിലായ സമയത്ത് സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് നല്‍കിയതും വിവാദമായിരുന്നു.

More Stories from this section

family-dental
witywide