
അടിമാലി : ഈസ്റ്റേണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയര്‍മാന്‍ പരേതനായ എം.ഇ.മീരാന്റെ ഭാര്യയും ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് മുന്‍ അംഗവുമായ മണലുംപാറയില്‍ നബീസ മീരാന്‍ (75) അന്തരിച്ചു. നെല്ലിമറ്റം മണിക്കിണര്‍ കുഴുപ്പിനായില്‍ കുടുംബാംഗമാണ്.
ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ മീരാനൊപ്പം നബീസയുടെ പങ്കും സുപ്രധാനമാണ്. പതിനഞ്ചു വര്‍ഷത്തോളം അടിമാലി കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായിരുന്നു. പിന്നീട് ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അടിമാലിയില്‍ ഈസ്റ്റേണ്‍ ന്യൂട്ടന്‍ പബ്ലിക് സ്‌കൂളിനു തുടക്കം കുറിക്കുന്നതില്‍ നബീസ മുഖ്യ പങ്കുവഹിച്ചു.
മക്കള്‍: നവാസ് മീരാന്‍ (ചെയര്‍മാന്‍, മീരാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഫിറോസ് മീരാന്‍ (വൈസ് ചെയര്‍മാന്‍, മീരാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്), നിസ സക്കീര്‍, സോയ സജിത്.
മരുമക്കള്‍: ഷെറിന്‍ നവാസ്, ആയിഷ ഫിറോസ്, അന്‍വര്‍ സജിത് (ബിസിനസ്, കൊല്ലം), സക്കീര്‍ ഹുസൈന്‍ (ചെയര്‍മാന്‍, മെര്‍മര്‍ ഇറ്റാലിയ, ഫറോക്ക്).