വീട്ടിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു, വിടപറഞ്ഞത് കേരള ബിജെപിയുടെയടക്കം ചുമതല വഹിച്ചിട്ടുള്ള നേതാവ്

ചെന്നൈ: നാഗാലാൻഡ് ഗവർണറും മുൻ തമിഴ്നാട് ബിജെപി പ്രസിഡന്റുമായ ലാ ഗണേശൻ (80) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ച ചെന്നൈയിലെ വീട്ടിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകിട്ട് 6:23 ഓടെ ആയിരുന്നു അന്ത്യം സംഭവിച്ചത്. ആർ എസ് എസ്സിൽ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് ബിജെപി ദേശീയ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നതിനിടെയിലാണ് ഗവർണർ പദവി തേടിയെത്തിയത്. ആദ്യം മണിപ്പൂരിന്‍റെയും പിന്നീട് നാഗാലാൻ‍ഡിന്‍റെയും ഗവർണറായിരുന്നു.

2021 മുതൽ 2023 വരെ മണിപ്പൂർ ഗവർണറായി സേവനമനുഷ്ഠിച്ച ലാ ഗണേശൻ, 2023 ഫെബ്രുവരി മുതലാണ് നാഗാലാൻഡ് ഗവർണറായി ചുമതലയേറ്റത്. മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ എംപിയായും പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാടിനൊപ്പം കേരളത്തിലെ ബി ജെ പി പ്രവർത്തനത്തിലും ലാ ഗണേഷൻ സജീവമായിരുന്നു. കേരളത്തിലെ ബി ജെ പിയുടെ ചുമതലയടക്കം വഹിച്ചിട്ടുള്ള നേതാവാണ് വിടപറഞ്ഞത്. ലാ ഗണേഷന്‍റെ വിയോഗത്തിൽ വേദന പങ്കുവച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide